Skip to main content

വനമഹോത്സവം സംഘടിപ്പിച്ചു

മലപ്പുറം സാമൂഹ്യ വനവത്കരണ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വനമഹോത്സവം വാരാചരണത്തിന് തുടക്കമായി. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം  കൊടികുത്തിമല ഇക്കോ ടൂറിസം സെന്ററില്‍ നിലമ്പൂര്‍ (സൗത്ത്) ഡി.എഫ്.ഒ ധനിക്‍ലാല്‍ നിര്‍വഹിച്ചു. തൂത ദാറുല്‍ ഉലൂം ഹയര്‍ സെക്കന്ററി സ്‌കൂളുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ മലപ്പുറം സാമൂഹ്യ വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ വി.പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണന്‍ ആനമങ്ങാട്, ഗിരിജ ബാലകൃഷ്ണന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ രാജീവ്,  പി.എസ് മുഹമ്മദ് നിഷാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസും നടന്നു.  പരപ്പനങ്ങാടി ബധിര വിദ്യാലയവുമായി സഹകരിച്ച് 'മഴ, പുഴ, കാട്' എന്ന പരിപാടിയും, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജലച്ഛായ മത്സരവും, എടക്കര ചെമ്പന്‍കൊല്ലി നഗറില്‍ 'താങ്ങും തണലും' എന്ന പരിപാടിയും ബോധവത്ക്കരണ ക്ലാസ്സും വനമഹോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ തുടര്‍ ദിവസങ്ങളില്‍ സംഘടിപ്പിക്കും.

 

date