മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി വിദ്യാഭ്യാസ-കായിക അവാർഡ്
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്(മത്സ്യ ബോർഡ്) മത്സ്യതൊഴിലാളി-അനുബന്ധ തൊഴിലാളികളുടെ മക്കൾക്കായി നടപ്പാക്കി വരുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്. ടു/ വി.എച്ച്.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയവർ, കായിക മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിജയം നേടുന്നവർ എന്നിവർക്കാണ് അവാർഡിന് അർഹതയുള്ളത്.
എസ്.എസ്.എൽ.സി പരീക്ഷയിൽ 8A+, 9A+, 10A+ വാങ്ങിയ വിദ്യാർഥികൾക്കും പ്ലസ് ടു വി.എച്ച്.എസ്.ഇ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ വാങ്ങിയ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവാർഡിനും വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലും ഉള്ള കായിക മത്സര ഇനങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കായിക പ്രോത്സാഹന അവാർഡിനും അപേക്ഷിക്കാം
അപേക്ഷ , പരീക്ഷ പാസ് സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രക്ഷാകർത്താവിന്റെ ക്ഷേമനിധി ബോർഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച പേജ്,. കുടുംബ വിവര പേജ് , വിഹിതമടവ് രേഖപ്പെടുത്തിയിട്ടുള്ള പേജ് എന്നിവയുടെ പകർപ്പ്, വിദ്യാർഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സഹിതം ജൂലൈ 15നകം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണമെന്ന് മേഖല എക്സിക്യൂട്ടീവ് അറിയിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട ഓഫിസുകൾ
ഫിഷറീസ് ഓഫീസ് പൂവാർ 9497715512
ഫിഷറീസ് ഓഫീസ് പള്ളം 9497715513
ഫിഷറീസ് ഓഫീസ് വിഴിഞ്ഞം 9497715514
ഫിഷറീസ് ഓഫീസ് വലിയതുറ 9497715515
ഫിഷറീസ് വെട്ടുകാട് 9497715516
ഫിഷറീസ് ഓഫീസ് പുത്തൻതോപ്പ് 9497715514
ഫിഷറീസ് ഓഫീസ് കായിക്കര 9497715518
ഫിഷറീസ് ഓഫീസ് ചിലക്കൂർ 9497715519
- Log in to post comments