Skip to main content

സ്പോട്ട് അഡ്മിഷൻ

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിങ്ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷൻ ജൂലൈ എട്ടിനു നടത്തും. അന്നേ ദിവസം രാവിലെ 11 മണി വരെ കോളേജിൽ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതുതായി അപേക്ഷ സമർപ്പിച്ചവർക്കുംനിലവിൽ ലാറ്ററൽ എൻട്രി റാങ്ക് ലിസ്‌റ്റിൽ ഉള്ളവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് കോളേജിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ജൂലൈ 4 വരെ മാത്രമേ ഉണ്ടായിരിക്കൂ. പ്ലസ്ടു / വി.എച്ച്.എസ്.ഇ (സയൻസ്) അല്ലെങ്കിൽ ഐ.ടി.ഐ / കെ.ജി.സി.ഇ (2 വർഷം) 50 ശതമാനം മാർക്കിൽ കുറയാതെ പാസായിരിക്കണം. അപേക്ഷ/അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ട രേഖകൾ: പ്ലസ്ടു / വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ സർട്ടിഫിക്കറ്റ് മാർക്ക് ലിസ്റ്റ്ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്കമ്യൂണിറ്റി സർട്ടിഫിക്കറ്റ്വരുമാന സർട്ടിഫിക്കറ്റ്ആധാർ. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാ വിഭാഗക്കാർക്കും എസ്.സി./ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. കുടുതൽ വിവരങ്ങൾക്ക്: 9497688633.

പി.എൻ.എക്സ്. 2657/2024

date