Skip to main content

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കാസർഗോഡ് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥി മന്ദിരത്തിൽ ജൂലൈ 5ന് നടത്തും. രാവിലെ 9ന് സിറ്റിംഗ് ആരംഭിക്കും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. പ്രസ്തുത തീയതികളിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.

പി.എൻ.എക്സ്. 2659/2024

date