Skip to main content

ദ് ബിയറും ആമസോണിയയും ഇന്ന് (ജൂലൈ 3)പ്രദർശിപ്പിക്കും

കുഞ്ഞു കരടിയടെ അതിജീവനത്തിന്റെ കഥപറയന്ന ജീൻ-ജാക്ക് അന്നാഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രം ദ് ബിയർ ഇന്ന് (ജൂലൈ 3) പ്രദർശിപ്പിക്കും. വേട്ടക്കാർ പിന്തുടരുന്ന അനാഥനായ കുഞ്ഞുകരടി മറ്റൊരു കരടിയുമായി ചങ്ങാത്തം കൂടുന്നതും അവരുടെ സംഘർഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം. കുറഞ്ഞ സംഭാഷണങ്ങളും കൂടുതൽ വൈകാരിക നിമിഷങ്ങളും സമ്മാനിക്കന്ന 'ദ് ബിയർനിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

കപ്പുച്ചിൻ കുരങ്ങിനെ കേന്ദ്രകഥാപാത്രമാക്കി തിയറി റാഗോബെർട്ട് സംവിധാനം ചെയ്ത ബ്രസീലിയൻ-ഫ്രഞ്ച് ചിത്രം ആമസോണിയ ആണ് മേളയുടെ സമാപന ചിത്രം. അരുമയായി വളർത്തി വന്നിരുന്ന കപ്പുച്ചിൻ കുരങ്ങ്  ഒരു വിമാനാപകടത്തിൽ ആമസോൺ മഴക്കാടുകളിൽ എത്തിപ്പെടുന്നതും അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ.

ഓസ്ട്രിയൻറഷ്യൻ ഡോക്യുമെന്ററി ചിത്രങ്ങളും ഇന്ത്യൻ ഡോക്യുമെന്ററി ചിത്രങ്ങളായ  ഫോറസ്റ്റ്അൺക്വാട്ടഡ്ഹോപ്പ്ലാസ്റ്റിക്കുകളുടെ ദൂഷ്യത്തെക്കുറിച്ച് പറയുന്ന ഡെഡ് സോൺ എന്നിവയും ഇന്നത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സബ്‌മെർജ്ഡ്പിപ്ലോക്ടോദുഖു മജി-സൺ ഓഫ് ബാരൺ ലാന്റ്കൈപാഡുചും ചും മാട്ടി തുടങ്ങിയ ഡോക്യമെന്ററികളും ഇന്ന് പ്രദർശിപ്പിക്കും. വൈകന്നേരം നാലിന് അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ പ്രമോദ് ജി കൃഷണഡോ. സഞ്ജയൻ കുമാർ എന്നിവർ നിയിക്കുന്ന പാനൽ ചർച്ചയും നടക്കും. സുരേഷ് ഇളമൻശംബു പുരുഷോത്തമൻജെ ആർ അനി എന്നിവരും ചർച്ചയിൽ പങ്കെടുക്കും. സാബു ശങ്കർ മോഡറേറ്ററാവും.

പി.എൻ.എക്സ്. 2667/2024

date