Post Category
പേ വിഷ പ്രതിരോധ കുത്തിവെയ്പ്
ദേവികുളം ഗ്രമപഞ്ചായത്തില്‍ പേവിഷബാധയേറ്റ് വീട്ടമ്മ മരണപ്പെട്ട കുണ്ടള വാര്‍ഡില്‍ പേവിഷ പ്രതിരോധ കുത്തിവെയ്പിന് തുടക്കമിട്ടു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ തെരുവുനായ്കളുടെയും വളര്ത്തുനായ്കളുടെയും പേവിഷ പ്രതിരോധ കുത്തിവെയ്പ് നടത്തി. . തിങ്കളാഴ്ച 28 മൃഗങ്ങള്‍ക്ക് കുത്തിവെയ്പ് നല്കി. കുണ്ടള വാര്‍ഡിലെ മുഴുവന്‍ നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ് നല്‍കും. തുടർന്ന് പഞ്ചായത്തിന്റെ സഹായത്തോടെ ബാക്കിയുള്ള 17 വാര്‍ഡുകളിലും ക്യാമ്പുകള്‍ സംഘടിപ്പിക്കും.
date
- Log in to post comments