Skip to main content

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി പരിശീലനത്തിന് മൂന്നാറിൽ തുടക്കം

വിദ്യാകിരണം മിഷൻ പ്ലാറ്റ്ഫോമിൽ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ എസ് എസ്.കെ ബി.പി.സിമാർ, ട്രെയിനർമാർ, സി.ആർ.സി.സിമാർ എന്നിവർക്കായി സംഘടിപ്പിച്ച ത്രിദിന റെസിഡെൻഷ്യൽ പരിശീലന ക്യാമ്പിന് മൂന്നാർ ശിക്ഷക് സദനിൽ തുടക്കമായി. ഒന്നു മുതൽ ഏഴ് വരെയുളള പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് കരിക്കുലം വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ നേടാൻ പ്രാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടം എന്ന നിലയിൽ 1 മുതൽ 4 വരെയുളള ക്ലാസ്സിലെ കുട്ടികളെ പരിഗണിച്ചു കൊണ്ട് തി രഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അക്കാദമിക വർഷം പൈലറ്റ് അടിസ്ഥാന ത്തിൽ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി 50 പേർ പങ്കെടുക്കുന്ന ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരയണമാടസ്വാമി ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ബിന്ദുമോൾ. ഡി അദ്ധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.എ ബിനുമോൻ പദ്ധതി വിശദീകരണം നടത്തി. മൂന്നാർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരവണൻ ചടങ്ങിൽ സന്നിഹിതനായി. ട്രെയിനർമാരായ  ഷാജി തോമസ്, ലാൽ.കെ തോമസ്, ജോർജ് സേവ്യർ, രജിത്ത് എ.ജി എന്നിവർ ക്ലാസ്സുകളെടുത്തു.

 

date