Skip to main content

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം

 

കല്പറ്റ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയിലൂടെ ദി അര്‍ബന്‍ ലേര്‍ണിങ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം (ഠഡഘകജ) നടപ്പാക്കുന്നതിന് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നു. ദേശീയ പാര്‍പ്പിട നഗര കാര്യമന്ത്രാലയവും  ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷനും സംയുക്തമായാണ് ഇന്റേണ്‍ഷിപ്പ് നടത്തുന്നത്. സോഷ്യല്‍ സയന്‍സില്‍ ഇന്റര്‍ ഡിസിപ്ലിനറി, ഡെവലപ്‌മെന്റ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, എം.എ സോഷ്യോളജി, എം.എ എക്കണോമിക്‌സ് കോഴ്സുകള്‍ ചെയ്യുന്നവര്‍ക്കും പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി ഡി എസ് ഓഫീസ്, എന്‍.യു.എല്‍.എം ഓഫീസ് എന്നിവയുമായി  ജൂലൈ ആറിനകം ബന്ധപ്പെടണം. ഫോണ്‍- 8921788897,  9847688577.

date