Skip to main content

അനധികൃത ചെങ്കല്‍ ഖനനം: വാഹനങ്ങളും യന്ത്രങ്ങളും പിടികൂടി

അനധികൃത ചെങ്കല്‍ ഖനനം കണ്ടെത്തുന്നതിനായി മലപ്പുറം മേല്‍മുറി വില്ലേജ് പരിധിയില്‍ റവന്യു, ജിയോളജി വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴു ടിപ്പര്‍ വാഹനങ്ങളും 11 ഖനന യന്ത്രങ്ങളും പിടിച്ചെടുത്തു. മേല്‍മുറി ആലിയപറമ്പ് പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തത്. വില്ലേജ് ഓഫീസര്‍ പി. വേണുഗോപാല്‍, സ്ക്വാഡ് ജിയോളജിസ്റ്റ് ബിജുമോന്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ് അജില്‍ പ്രകാശ്, സ്‍പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

date