Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംരംഭകത്വ ക്ലബ്ബുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭകത്വ ക്ലബ്ബുകള്‍ (ഇ.ഡി ക്ലബ്ബുകള്‍) ആരംഭിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് അപേക്ഷ ക്ഷണിച്ചു. യുവതലമുറയിൽ സംരംഭകത്വബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.   ഹയർസെക്കന്ററി സ്കൂളുകള്‍, കോളേജുകള്‍, ഐ.ടി.ഐ, ടി.ടി.ഐ, പ്രൊഫഷണല്‍ കോളേജുകള്‍  എന്നിവിടങ്ങളില്‍ സംരംഭകത്വ ക്ലബ്ബുകള്‍ ആരംഭിക്കാം. ക്ലബ്ബുകള്‍ രൂപീകരിക്കുന്നതിന് രണ്ട് ഘട്ടങ്ങളിലായി 20,000 രൂപ ധനസഹായമായി അനുവദിക്കും.  വിശദവിവരങ്ങൾ  മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഫോണ്‍:  0483 2737405, 9188401710.

 

date