Skip to main content

സ്‌കോൾ കേരള ദേശീയ കോൺക്ലേവ് തിരുവനന്തപുരത്ത്

സ്‌കോൾ കേരളയുടെ ആഭിമുഖ്യത്തിൽ ആജീവനാന്ത വിദ്യാഭ്യാസ മേഖലയിലെ ദേശീയ ഏജൻസികളെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. ഒക്ടോബർ മാസത്തിൽ ഇത് സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. സ്‌കോൾ കേരളയെ അക്കാദമികമായി നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് നാഷണൽ കോൺക്ലേവ് സംഘടിപ്പിക്കുന്നത്.

പി.എൻ.എക്സ്. 2693/2024

date