Skip to main content

കിക്മ എം.ബി.എ അഭിമുഖം

 സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2024-26 എം.ബി.എ. (ഫുൾടൈം) ബാച്ചിലേക്ക് ജൂലൈ നാലിന് (വ്യാഴം) രാവിലെ 10 മണി മുതൽ 12 മണിവരെ തൃശൂർ അയ്യന്തോളിലെ പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി മെമ്മോറിയൽ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജിൽ അഭിമുഖം നടത്തുന്നു.

കേരള സർവകലാശാലയുടെയുംഎ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്മാർക്കറ്റിംഗ്ഹ്യൂമൻ റിസോഴ്സ്ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കുംഫിഷറീസ് വിഭാഗക്കാർക്കുംഎസ്.സി / എസ്.ടിഒ.ഇ.സി വിദ്യാർഥികൾക്കും സർക്കാർയൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി സ്‌കോളർഷിപ്പിപ്പുംപ്രത്യേക സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതഅവസാന വർഷ ബിരുദ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി ഈ അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9288130094, 8281743442. വെബ്സൈറ്റ്www.kicma.ac.in

പി.എൻ.എക്സ്. 2708/2024

date