Skip to main content

ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370,  8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ  (04734-230640, 8547005100),   കരുനാഗപ്പള്ളി (0476-2665935, 8547005036),  കല്ലൂപ്പാറ (0469-2678983, 8547005034),  ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങൽ (0470-2627400, 8547005037),  കൊട്ടാരക്കര (0474-2453300, 8547005039) എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ്  കോളേജുകളിലേയ്ക്ക് 2024-25 അധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  https://nri.ihrd.ac.in  എന്ന  വെബ്സൈറ്റ്    അല്ലെങ്കിൽ  മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി സമർപ്പിക്കണം. ജൂലൈ അഞ്ചിന്  രാവിലെ 10 മണി മുതൽ ജൂലൈ 26 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം  അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദ്ദിഷ്ട അനുബന്ധങ്ങൾ, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ 8547005000 എന്ന ഫോൺ നമ്പറിലും  ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റിലും (www.ihrd.ac.in) ലഭ്യമാണ്.  

പി.എൻ.എക്സ്. 2709/2024

date