Skip to main content

വനിതാ എൻജിനീയറിങ് കോളജിൽ എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

 പൂജപ്പുര എൽ. ബി. എസ്. വനിതാ എൻജിനീയറിങ് കോളജിൽ ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. കീം പ്രവേശനപരീക്ഷ യോഗ്യത നിർബന്ധമല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 26. കൂടുതൽ വിവരങ്ങൾക്ക് www.lbt.ac.in എന്ന കോളജ് വെബ്‌സൈറ്റ് സന്ദർശിക്കാം.  കൂടാതെ 989598365699955954569497000337,  9447329978 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

പി.എൻ.എക്സ്. 2710/2024

date