Skip to main content

അതിഥി അധ്യാപക ഒഴിവ്

        തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിൽ ഉറുദു വിഷയത്തിൽ അതിഥി അധ്യാപകനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യുജിസി യോഗ്യതയുള്ളവരും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കോളേജ് എഡ്യൂക്കേഷനിൽ രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിർദിഷ്ഠ ഫോമിലുള്ള അപേക്ഷ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ ഒമ്പതിനകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0490 2320227, 9188900212, വെബ്സൈറ്റ്https://gbctethalassery.ac.in

പി.എൻ.എക്സ്. 2719/2024

date