Post Category
ലോക്സഭാ സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് പരിശോധന നടന്നു
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ബുധനാഴ്ച കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
ചെലവ് നിരീക്ഷക ആരുഷി ശര്‍മ്മയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിച്ച 12 സ്ഥാനാര്‍ഥികളും വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കി. ഒരു സ്ഥാനാര്‍ഥിയുടെ ചെലവിന്റെ പരിധി 95 ലക്ഷമായിരുന്നു. കണക്കുകളുടെ പരിശോധനയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ പൂര്‍ത്തിയായതിനു ശേഷം വരവ് ചെലവ് വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് എക്സ്പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ കൂടിയായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ശിവ പ്രകാശന് നായര്‍ അറിയിച്ചു.
date
- Log in to post comments