Skip to main content

ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം (0484-2575370,  8547005097) ചെങ്ങന്നൂർ (0479-2454125, 8547005032), അടൂർ  (04734-230640, 8547005100),   കരുനാഗപ്പള്ളി (0476-2665935, 8547005036),  കല്ലൂപ്പാറ (0469-2678983, 8547005034),  ചേർത്തല (0478-2553416, 8547005038), ആറ്റിങ്ങല്‍ (0470-2627400, 8547005037),  കൊട്ടാരക്കര (0474-2453300, 8547005039) എന്നിവിടങ്ങളിൽ  പ്രവർത്തിക്കുന്ന എഞ്ചിനീയറിങ്  കോളേജുകളിലേയ്ക്ക് 2024-25 അധ്യയന വർഷത്തിൽ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  https://nri.ihrd.ac.in  എന്ന  വെബ്‍സൈറ്റ്    അല്ലെങ്കിൽ  മേൽ പറഞ്ഞ കോളേജുകളുടെ വെബ്‍സൈറ്റുകള്‍ വഴി ഓൺലൈനായി സമര്‍പ്പിക്കണം. ജൂലൈ അഞ്ച് രാവിലെ  10 മണി മുതൽ ജൂലൈ 26 വൈകിട്ട്  അഞ്ചു  മണിവരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം  അപേക്ഷകൾ സമര്‍പ്പിക്കണൺ. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂലൈ 29 വൈകീട്ട് അഞ്ചു മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ 8547005000 എന്ന ഫോൺ നമ്പറിലും  www.ihrd.ac.in എന്ന വെബ്‍സൈറ്റിലും ലഭിക്കും.

date