Post Category
വയര്‍മാന്‍ പരീക്ഷ പാസായവര്‍ക്കുള്ള പരിശീലന ക്ലാസ് 11 ന്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തിയ വയർമാൻ പരീക്ഷ- 2023 വിജയിച്ചവർക്കുള്ള ഏകദിന സൗജന്യ വൈദ്യുത സുരക്ഷാ പരിശീലന പരീക്ഷ ക്ലാസ്സ് ജൂലൈ 11 ന് രാവിലെ 8.30 മണി മുതൽ മലപ്പുറം കോട്ടപ്പടി മുനിസിപ്പൽ ബസ്സ്റ്റാന്റിലുള്ള മണ്ണിശ്ശേരി സെയ്താലിക്കുട്ടി സ്മാരക ഹാളിൽ നടക്കും. അവസാന രണ്ട് വർഷം പരീക്ഷ പാസായി പരിശീലന ക്ലാസിൽ പങ്കെടുക്കുവാൻ സാധിക്കാതെ വന്നവർക്കും ക്ലാസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ അസ്സൽ ഹാൾടിക്കറ്റുകളുമായി രാവിലെ 8.30 ന് തന്നെ ഹാളിൽ ഹാജരായി രജിസ്റ്റർ ചെയ്യേണമെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0483 2950003.
date
- Log in to post comments