Skip to main content

*ഡിജി കേരളം; വളണ്ടിയർ* *രജിസ്ട്രേഷൻ ആരംഭിച്ചു*

സംസ്ഥാന സർക്കാരിന്റെ 'ഡിജി കേരളം' ദൗത്യത്തില്‍ വളണ്ടിയറാവാൻ അവസരം. വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധ സേനാ വളണ്ടിയർ, എൻഎസ്എസ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ തുടങ്ങിയവർക്ക് https://digikeralam.lsgkerala.gov.in/ എന്ന ഓൺലൈൻ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.

 

വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ ദൗത്യമാണ് 'ഡിജി കേരളം' പദ്ധതി. 

 സാധാരണക്കാരുടെയും ദുർബ്ബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പാക്കും. ഡിജിറ്റൽ സാക്ഷരതയില്ലാത്ത 14 മുതൽ 65 വയസ്സ് വരെയുള്ള വരെയുള്ള മുഴുവൻ പൗരന്മാർക്കും ഡിജിറ്റൽ രംഗത്ത് പരിശീലനം നൽകും.

 

   'ഡിജി കേരളം' ദൗത്യം സാക്ഷാത്കരിക്കുന്നതിലൂടെ സർക്കാർ സേവനങ്ങളും ബാങ്കിംഗ് ഇതര സേവനങ്ങളും സാധാരണക്കാരന്റെ വിരൽത്തുമ്പിൽ അനുഭവവേദ്യമാകും. ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ആരോഗ്യ സംബന്ധമായ വിവരങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, സർക്കാർ തീരുമാനങ്ങൾ, അറിയിപ്പുകൾ, മറ്റ് അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ സാധാരണ ജനതയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സ്വായത്തമാക്കാനുള്ള അവസരം ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9605115546, 7025990206.

date