Post Category
തെറാപ്പിസ്റ്റ് നിയമനം
നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പിലേക്ക് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത - കേരള ഗവ. അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. പ്രായപരിധി - 2024 ജൂലൈ ഒന്നിന് 40 വയസ് കവിയരുത്. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ ജൂലൈ 11ന് രാവിലെ 10ന് അഭിമുഖം നടക്കും. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും http://nam.kerala.gov.in വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ: 0487 2939190.
date
- Log in to post comments