Skip to main content

തദ്ദേശ വോട്ടര്‍പട്ടികയില്‍ 2.66 കോടി വോട്ടർമാർ

ജൂലൈ ഒന്നിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്പട്ടികയില് ആകെ 2,66,72,979 വോട്ടർമാരുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന് അറിയിച്ചു.

1,26,29,715 പുരുഷൻമാരും 1,40,43,026 സ്ത്രീകളും 238  ട്രാൻസ്ജെൻഡറുകളുമാണ് പട്ടികയിൽ ഉള്ളത്. കഴിഞ്ഞ ജനുവരി ഒന്നാം തീയതിയോ അതിന് മുന്പോ 18 വയസ് പൂർത്തിയായവരെ ഉള്പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.

സംക്ഷിപ്ത പുതുക്കലിനായി ജൂൺ ആറിന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരുണ്ടായിരുന്നു. അവരില് മരണമോതാമസം മാറിയതോ മൂലം അനര്ഹരായ 4,52,951 പേരെ ഒഴിവാക്കിയും അർഹരായ 2,68,907 പേരെ പുതുതായി ചേർത്തുമാണ് അന്തിമപട്ടിക പ്രസിദ്ധീകരിച്ചത്.

കരട് വോട്ടർപട്ടിക സംബന്ധിച്ച്   ജൂൺ  21 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറല് രജിസ്ട്രേഷന് ഓഫീസർമാർ (ഇ.ആര്.ഒ) അന്തിമ വോട്ടര്പട്ടിക തയ്യാറാക്കിയത്. ഇ.ആര്.ഒയുടെ തീരുമാനത്തിനെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്ക്ക് അപ്പീല് നല്കാവുന്നതാണ്. ഇ.ആര്.ഒയുടെ ഉത്തരവ് തീയതി മുതല് 15 ദിവസത്തിനകമാണ് അപ്പീല് നല്കേണ്ടത്.

14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളിലെയും ആറ് കോർപ്പറേഷനുകളിലെ 414 വാർഡുകളിലെയും അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.

വോട്ടര്പട്ടിക കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. വോട്ടര്മാരുടെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ

 

ജില്ല

പുരുഷന്

സ്ത്രീ

ട്രാന്സ്ജെന്ഡര്

ആകെ

തിരുവനന്തപുരം

1272003

1461073

23

2733099

കൊല്ലം

986999

1137896

20

2124915

പത്തനംതിട്ട

471052

549257

3

1020312

ആലപ്പുഴ

792212

902724

11

1694947

കോട്ടയം

739020

800015

9

1539044

ഇടുക്കി

423337

443595

5

866937

എറണാകുളം

1202445

1294606

33

2497084

തൃശൂര്

1214497

1378231

24

2592752

പാലക്കാട്

1071563

1177073

19

2248655

മലപ്പുറം

1584709

1684178

45

3268932

കോഴിക്കോട്

1177645

1302125

23

2479793

വയനാട്

292765

310146

6

602917

കണ്ണൂര്

915365

1066266

10

1981641

കാസര്കോട്

486103

535841

7

1021951

ആകെ

12629715

14043026

238

26672979

 

പി.എൻ.എക്സ്. 2740/2024

date