Skip to main content

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിങ് ഇന്ന് (ജൂലൈ ആറ്)

മുതലപ്പൊഴിയിലുണ്ടാകുന്ന അപകടങ്ങളെ തുടർന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ശനിയാഴ്ച (ജൂലൈ ആറ്) പ്രത്യേക സിറ്റിങ് നടക്കും. അദാനി പോർട്ട്സ് അധികൃതരോട് ശനിയാഴ്ചത്തെ സിറ്റിങിൽ നേരിട്ട് ഹാജരായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് നിർദ്ദേശിച്ചിട്ടുണ്ട്.  മത്സ്യബന്ധന-തുറമുഖ വകുപ്പ് സെക്രട്ടറി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്  എക്സിക്യൂട്ടീവ് എഞ്ചിനീയർ, തീരദേശ പോലീസ് മേധാവിക്കുവേണ്ടി അഞ്ചുതെങ്ങ് തീരദേശ പോലീസ് സബ് ഇൻസ്പെക്ടർ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ നേരത്തെ ഹാജരായി റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. വിഷയത്തിൽ പരാതികളും നിർദ്ദേശങ്ങളും കമ്മീഷൻ മുമ്പാകെ സമർപ്പിക്കാൻ പൊതുജനങ്ങൾക്കും സിറ്റിങിൽ അവസരമുണ്ടായിരിക്കുമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു.

പാളയം എൽ.എം.എസ് സഭാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ഹർജിയും ശനിയാഴ്ച പ്രത്യേക സിറ്റിങിൽ പരിഗണിക്കും.

date