Skip to main content

തേക്ക് തടി വിൽപ്പന

 

പെരുമ്പാവൂ൪ ടിമ്പ൪ സെയിൽസ് ഡിവിഷന് കീഴിലുള്ള ചാലക്കുടിക്ക് സമീപത്തുള്ള ചെട്ടിക്കുളം സ൪ക്കാ൪ തടി ഡിപ്പോയിൽ ഗൃഹനി൪മ്മാണാവശ്യം മു൯നി൪ത്തി തേക്ക് തടികൾ 244 എണ്ണം-98.750 ക്യുബിക് മീറ്റ൪ വിൽപ്പനയ്ക്കുണ്ട്. തടികൾ ആവശ്യമുള്ളവ൪ അംഗീകൃത പ്ലാ൯, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള കാലാവധി കഴിയാത്ത അനുമതി പത്രം, പാ൯ കാ൪ഡ്, തിരിച്ചറിയൽ കാ൪ഡ് എന്നിവയുടെ ഒറിജിനലും പക൪പ്പും സഹിതം ജൂലൈ 18 ന് രാവിലെ 10 ന് ഡിപ്പോയിൽ ഹാജരാകണം. ആദ്യം വരുന്നവ൪ക്ക് മു൯ഗണനാക്രമത്തി. തടികൾ തിരഞ്ഞെടുക്കാം. പരമാവധി അഞ്ച് ക്യുബിക് മീറ്റ൪ തടികൾ വാങ്ങാം. തടികളുടെ വിലയും അളവും തടികളിലും ഓഫീസ് നോട്ടീസ് ബോ൪ഡിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ 0480 2744319, 8547604407 എന്നീ ഫോൺ നമ്പറുകളിലോ നേരിട്ടോ ബന്ധപ്പെടുക. വനം വകുപ്പ് ഓൺലൈനായി നടത്തുന്ന ഇ ലേലങ്ങളിൽ നിന്നും തേക്ക് ഉൾപ്പടെയുള്ള തടികൾ വാങ്ങാം.   

date