Skip to main content

തേക്ക് തടികളുടെ ചില്ലറ വില്‍പന

ചെട്ടികുളം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഗൃഹനിര്‍മാണ ആവശ്യത്തിന് 244 എണ്ണം തേക്ക് തടികള്‍ (98.750 ക്യൂബിക് മീറ്റര്‍) വില്‍പനയ്ക്കുണ്ട്. ആവശ്യക്കാര്‍ അംഗീകൃത പ്ലാന്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള കാലാവധി കഴിയാത്ത അനുമതിപത്രം, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 18ന് രാവിലെ 10ന് ഡിപ്പോയില്‍ ഹാജരാകണം. ആദ്യം വരുന്നവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ തടികള്‍ തിരഞ്ഞെടുക്കാം. പരമാവധി അഞ്ച് ക്യൂബിക് മീറ്റര്‍ തടികള്‍ വാങ്ങാം. തടികളുടെ വിലയും അളവും തടികളിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിലയും ഗുണനിലവാരവും സ്വയം പരിശോധിച്ച് ബോധ്യപ്പെടണം. വനം വകുപ്പ് ഓണ്‍ലൈനായി നടത്തുന്ന ഇ-ലേലങ്ങളില്‍ നിന്നും തേക്ക് ഉള്‍പ്പെടെ ലഭ്യമായ മറ്റു തടികളും ആവശ്യക്കാര്‍ക്ക് വാങ്ങാമെന്ന് ഡിപ്പോ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0480 2744319, 8547604407.

date