Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

ചേലക്കര ഗവ. പോളിടെക്നിക് കോളജില്‍ ഗസ്റ്റ് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ യോഗ്യത- പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദം. സിവില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ (പ്ലമ്പിങ്, സ്മിത്തി, ഫൗണ്ട്രി)- പ്രസ്തുത വിഷയത്തില്‍ ഡിപ്ലോമ/ തത്തുല്യം. ഡെമോന്‍സ്ട്രേറ്റര്‍ (സിവില്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) - പ്രസ്തുത വിഷയത്തില്‍ ടി.എച്ച്.എസ്.എല്‍.സി/ ഐ.ടി.ഐ/ തത്തുല്യം/ ഡിപ്ലോമ. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂലൈ 10ന് രാവിലെ 11ന് എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. ഫോണ്‍: 04884 254484.

date