Skip to main content

ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ തൃശൂര്‍ വരടിയത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2024 ജൂലായ് മാസത്തില്‍ ആരംഭിക്കുന്ന  ലൈബ്രറി സയന്‍സ് (യോഗ്യത എസ്എസ്എല്‍സി),  ഡി സി എ (യോഗ്യത പ്ലസ് 2), പി ജി ഡി സി എ (യോഗ്യത ഡിഗ്രി) എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലായ് 10 നകം വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547005022, 9496217535.

date