Skip to main content

കലക്ടറുമായി  സംവദിച്ച് വിദ്യാർഥികൾ

 

 

വൈക്കം മുഹമ്മദ് ബഷീറിൻ്റെ മുപ്പതാം ചരമവാർഷിക ദിനത്തിൽ  കണ്ണൂർ താവക്കര ഗവ: യൂ പി സ്കൂളിലെ കുട്ടികൾ ജില്ലാ കലക്ടർ അരുൺ കെ വിജയനുമായി സംവദിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കലക്ടർ വായനാ സംസ്കാരം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.  സമൂഹത്തിന് നന്മ ചെയ്യുന്ന മികച്ച പൗരന്മായി മാറാൻ കലക്ടർ വിദ്യാർഥികളെ ഉപദേശിച്ചു. വിദ്യാർഥികൾ അവരുടെ വിദ്യാലയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കലക്ടറുമായി പങ്കുവെച്ചു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും കലക്ടർ മറുപടി നൽകി.സ്കൂളിലെ അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

date