Skip to main content

പ്രേരക്മാര്‍ക്ക് ആദരം

 

ആലപ്പുഴ: സവായന പക്ഷാചരണത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ല സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ പ്രേരക് സംഗമവും വിരമിച്ച പ്രേരകുമാരെ ആദരിക്കലും ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. 2017 മുതല്‍ ജില്ലയിലെ തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിരമിച്ച 30 പ്രേരക്മാരെയാണ് ആദരിച്ചത്. ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ അധ്യക്ഷയായി.  വൈസ് പ്രസിഡന്റ് എന്‍.എസ.് ശിവപ്രസാദ് വിരമിച്ച പ്രേരകുമാര്‍ക്ക്  ഉപഹാര നല്‍കി പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.ആര്‍. ദേവദാസ്, അംഗം അഞ്ജു എസ്. ഉദയനന്‍, എസ്. സുജാത. ബാബു, കൊച്ചുറാണി മാത്യു, എസ്. ലേഖ എന്നിവര്‍ സംസാരിച്ചു.

date