Skip to main content

സമയനിയന്ത്രണം ലംഘിച്ച് സര്‍വ്വീസ് നടത്തുന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കും- സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം

 

ആലപ്പുഴ: തിരക്കുള്ള സമയങ്ങളില്‍ ടിപ്പറുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം ലംഘിച്ച് സര്‍വ്വീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം. പ്രൈവറ്റ് ബസുകളില്‍ കുട്ടികള്‍ ഞായറാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും(തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ) കണ്‍സഷന്‍ അനുവദിക്കണമെന്നും കണ്‍സഷന്‍ നല്‍കാത്ത ബസുകള്‍ക്കെതിരെ നടപടിയെടുക്കും. കളക്ടറേറ്റില്‍ സ്റ്റുഡന്റ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.കെ. ദിലു സംസാരിച്ചു. 

വിദ്യാര്‍ത്ഥികളുടെ ബസ് യാത്ര സുഗമമാക്കാന്‍ വിദ്യാര്‍ത്ഥി സൗഹൃദ ബസ് എന്ന സര്‍വ്വീസ് ആശയം നടത്തുന്ന നടപ്പിലാക്കുന്നതിനായി ഏറ്റവും ബസുകളെ അനുമോദിക്കാന്‍ തീരുമാനിച്ചു. പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാത്ഥികള്‍ക്ക് സ്‌ക്കൂള്‍ യൂണിഫോമിന്റെ അടിസ്ഥാനത്തില്‍ കണ്‍സഷന്‍ അനുവദിക്കും. പ്രൈവറ്റ് ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 40 കി.മീ വരെ ഒന്നിലധികം ബസുകളില്‍ കണ്‍സഷന്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. കണ്‍സഷന്‍ കാര്‍ഡിന്റെയും കോഴ്സിന്റെയും കാലാവധി പരമാവധി ഒരു വര്‍ഷം വരെ ആയിരിക്കും. 
ഗവണ്‍മെന്റ് അംഗീകൃത സര്‍വ്വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകളില്‍ നിന്നും നല്‍കുന്ന ഐഡന്റിറ്റി കാര്‍ഡില്‍ കോഴ്സിന്റെ കാലാവധിയും, അഡ്രസും ഉണ്ടെങ്കില്‍ അതുപയോഗിച്ച് ബസില്‍ യാത്ര ചെയ്യാം. അല്ലാത്ത വിദ്യാര്‍ത്ഥികള്‍ എം.വി.ഡി. അനുവദിക്കുന്ന കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യണം.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെയാണ് സൗജന്യ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ബസുകളില്‍ യാത്ര ചെയ്യാന്‍ കഴിയുക. പ്രായപരിധി 27 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈവറ്റ് ബസുകളില്‍ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. തിരക്കുള്ള സമയങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ പി.ടി.എ. പ്രതിനിധിയോ, അധ്യാപകരോ ക്രമമായും, അപകടരഹിതമായും ബസുകളില്‍ കയറ്റി വിടേണ്ടതാണെന്നും യോഗം നിര്‍ദേശിച്ചു.

date