Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി: മസ്റ്ററിംഗ് നടത്തണം

 

ആലപ്പുഴ: 2023 ഡിസംബര്‍ 31 വരെ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ആലപ്പുഴ ജില്ല ക്ഷേമനിധി ഓഫീസിലെ ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.  നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 2024 ജൂണ്‍ 25-ന് മുന്‍പ് മസ്റ്ററിംഗ് ചെയ്ത ഗുണഭോക്താക്കളും പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി മസ്റ്ററിംഗ് നടത്തണം.  മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ ജില്ല ഭാഗ്യക്കുറി ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

date