Skip to main content

കുടുംബശ്രീ ഹോം ഷോപ്പ് ഉദ്ഘാടനം ഇന്ന്

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്കില്‍ ആരംഭിക്കുന്ന ഹോം ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് (ജൂലൈ ആറ്) നടക്കും. ഉച്ചയ്ക്ക് 2.30 ന് മലപ്പുറം എം.എസ്.എം ഓഡിറ്റോറിയത്തില്‍ പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഈ വര്‍ഷം തന്നെ ഹോം ഷോപ്പ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മലപ്പുറം ബ്ലോക്കിലും ഹോം ഷോപ്പ് ആരംഭിക്കുന്നത്.

date