Skip to main content

'കാനനം ചേതോഹരം' ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

വനമഹോത്സവത്തിന്റെ  ഭാഗമായി മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി 'കാനനം ചേതോഹരം' എന്ന പേരില്‍  വാട്ടര്‍ കളറിങ് മത്സരം സംഘടിപ്പിച്ചു. നിലമ്പൂര്‍ നോര്‍ത്ത് എ.ഡി.സി.എഫ് ദേവപ്രിയ അജിത്ത് മത്സരം ഉദ്ഘാടനം ചെയ്തു. മലപ്പുറം സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി.പി ജയപ്രകാശ്, എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സലിം എന്നിവര്‍ സംസാരിച്ചു. ചിത്രകാരനും നിലമ്പൂര്‍ വില്ലേജ് ഓഫീസറുമായ എം.ആര്‍ രാജേഷ്  മത്സരത്തിന് നേതൃത്വം  നല്‍കി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി.എസ് മുഹമ്മദ് നിഷാല്‍ സ്വാഗതവും  സെക്‍ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.

 

date