Skip to main content

കുവൈറ്റിലെ തീപിടിത്തം: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്ന്

ജൂൺ 12ന് കുവൈറ്റിലെ മൻഖാഫിൽ അപ്പാർട്ട്‌മെൻ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലപ്പുറം സ്വദേശികളുടെ ആശ്രിതര്‍ക്കുള്ള നോര്‍ക്ക റൂട്ട്സിന്റെ ധനസഹായ വിതരണം ഇന്ന് (ജൂലൈ ആറ്) സംസ്ഥാന കായിക, വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. തിരൂര്‍ കൂട്ടായി കുപ്പന്റെ പുരയ്ക്കല്‍ നൂഹിന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം രാവിലെ 9.30 നും പുലാമന്തോള്‍ മരക്കാടത്ത് പറമ്പില്‍ ബാഹുലേയന്റെ ആശ്രിതര്‍ക്കുള്ള ധനസഹായം രാവിലെ 11.30 നും വീട്ടിലെത്തി മന്ത്രി കൈമാറും.

 

date