Skip to main content

ഞാറ്റുവേല ചന്തയും കർഷകസഭയും

 

പൂതൃക്ക ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. പൂതൃക്ക ഹരിത പച്ചക്കറി സമിതി ഹാൾ കോലഞ്ചേരിയിൽ നടന്ന ഞാറ്റു വേല ചന്തയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പൂതൃക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി വർഗീസ് നിർവഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാത്യൂസ് കൂമണ്ണൂർ അധ്യക്ഷത വഹിച്ചു.

ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് കുള്ളൻ തെങ്ങിൻ തൈകളുടെയും, ചെണ്ടുമല്ലി  തൈകളുടേയും, കുരുമുളക് വള്ളികളുടേയും വിതരണോദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു..

കൃഷിഭവന്റെ മികച്ച ഇനം വിത്തുകളും,കർഷകരുടെ പരമ്പരാഗത വിത്തിനങ്ങളുടേയും,തൈകളുടേയും കർഷകർ ഉൽപ്പാദിപ്പിച്ച പച്ചക്കറികൾ, ഏത്തക്കായ , തേങ്ങ തുടങ്ങിയവയുടെ വിതരണവും വിൽപ്പനയും നടന്നു.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ, ജിമ്സി വർഗീസ്, സംഗീത ഷയിൻ, ശോഭന സലിഭൻ എന്നിവരും കർഷക പ്രതിനിധികളും, എ ഡി സി അംഗങ്ങളും, കൃഷിഭവൻ ഉദ്യോഗസ്ഥരായ എം.റ്റി. അജുമോൾ, മുഹമ്മദ് കുഞ്ഞ്, ട്രൈബി തോമസ് എന്നിവരും പങ്കെടുത്തു.

date