Skip to main content

ഐ. ടി. ഐ കോഴ്‌സ് : ജൂലൈ 12 വരെ അപേക്ഷിക്കാം

വ്യാവസായിക പരിശീലന വകുപ്പിന്‌ കീഴിലുള്ള ഐ. ടി. ഐ കളില്‍ റഗുലര്‍ സ്‌കീമിലുള്ള വിവിധ ട്രേഡുകളില്‍ (NCVT/SCVT) പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.tiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും detkerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക്‌ മുഖേനയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തീയതി ജൂലൈ 12 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്‌. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോപ്പം രേഖകളുടെ ഒറിജിനലുകള്‍ സഹിതം സമീപത്തെ സർക്കാർ ഐ.ടി.ഐ- ല്‍ എത്തി ജൂലൈ 16 ന് മുൻപ് സര്‍ട്ടിഫിക്കറ്റ്‌ പരിശോധന പൂര്‍ത്തിയാക്കണം.അപേക്ഷകന് ഓഗസ്റ്റ്‌ 1 - ന്‌ 14 വയസ്സ്‌ തികഞ്ഞിരിക്കണം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. എസ് എസ് എൽ സി തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അനുയോജ്യമായ ട്രേഡുകളിലേക്ക്‌ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. ഫീസ്‌ 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04868-272216

date