Skip to main content

രണ്ടു പരാതികളില്‍ ന്യൂനപക്ഷ കമ്മിഷന്‍ തീര്‍പ്പാക്കി

എറണാകുളം  ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍  സിറ്റിംഗില്‍  കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് രണ്ടു പരാതികള്‍ തീര്‍പ്പാക്കി. സാക്ഷരതാ മിഷന്‍  നോഡല്‍ പ്രേരകായി പ്രവര്‍ത്തിച്ചുവന്ന ചുള്ളിക്കല്‍  സ്വദേശിനിക്ക് ഓഫീസ് ജീവനക്കാരിയുടെ ഭാഗത്തുനിന്നും മാനസിക പീഡനം ഉണ്ടായെന്ന പരാതിയില്‍ ജീവനക്കാരിയെ സെക്ഷന്‍ മാറ്റി നിയമിച്ചതായും ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  പരാതിയില്‍ തുടര്‍  നടപടികള്‍ അവസാനിപ്പിച്ചു.
കൊച്ചി നഗരസഭയുടെ പരിധിയില്‍ മുന്നൂറില്‍പരം കുട്ടികള്‍ പഠനം നടത്തുന്ന ഷറഫുല്‍ ഇസ്ലാം മദ്രസയ്ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനും എതിര്‍കക്ഷികളുമായി വിഷയം ചര്‍ച്ചചെയ്ത് പുതിയ കുടിവെള്ള കണക്ഷന്‍ അനുവദിച്ചുവെന്ന വാട്ടര്‍ അതോറിറ്റി അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി. കമ്മീഷന്‍ ഈ രണ്ടു ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. പുതുതായി ലഭിച്ച രണ്ട് പരാതികള്‍ ഫയലില്‍ സ്വീകരിച്ചു.

date