Post Category
ഐ.ടി.ഐ. പ്രവേശനം നീട്ടി
കോട്ടയം :പെരുവ ഗവ. ഐ.ടി.ഐ യിൽ ഡ്രാഫ്റ്റസ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനം നീട്ടി. എസ്.എസ്.എൽ.സി പാസ്സായവർക്ക് https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ 12 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ച ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി സർക്കാർ ഐ.ടി.ഐയിലെത്തി ജൂലൈ 15 നു മുമ്പ് വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 04829292678, 8592055889.
date
- Log in to post comments