Skip to main content

റോഡ് അപകടാവസ്ഥയിൽ : ഗതാഗതം നിരോധിച്ചു

ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത്‌ പഴയ കൽകെട്ട് ഇടിഞ്ഞുപോയതിനാല്‍ റോഡ്‌ അപകടാവസ്ഥയിലാണ്‌. അതിനാൽ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ്‌ വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഏലപ്പാറ, വാഗമണ്‍, പാല ,കോട്ടയം ഭാഗത്തേക്ക്‌ യാത്ര ചെയുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക്‌ തിരിഞ്ഞു ഉപ്പുതറ,ചീന്തലാര്‍ വഴിയും, കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത്‌ വഴി കട്ടപ്പനയിലേക്ക്‌ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആലടിയിൽ നിന്ന്‌ വലത്തേക്ക്‌ തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണ്‌.

date