Skip to main content

*ഇന്നോവേറ്റ് ആന്റ് കണക്ട് (സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം)

 

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്മെന്റ് (KIED) 6 ദിവസത്തെ ' ഇന്നോവേറ്റ് ആന്റ് കണക്ട് (സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം) വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22 മുതല്‍  27 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം.. 18 വയസിനും 35 വയസിനും ഇടക്കുള്ള യുവതി യുവാക്കള്‍ക്ക് ഐഡേഷന്‍, പ്രോഡക്ട് ഡിസൈന്‍, പ്രോഡക്ട് ഡവലപ്‌മെന്റ്, മാര്‍ക്കറ്റ് റിസര്‍ച്ച്, ബിസിനസ് മോഡല്‍, പിച്ച് ഡക്ക് ക്രിയേഷന്‍, ലീഗല്‍ കമ്പനി ഇന്‍കോര്‍പറേഷന്‍, ടാക്‌സ്, ഇന്റലക്ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്,ഗ്രോത്ത് ഹാക്കിംഗ് ആന്റ് സ്‌കെയിലിംഗ് ടെക്, എ ഐ ടൂള്‍സ് ഫോര്‍ സ്റ്റാര്‍ട്ടപ്‌സ്, ഫണ്ടിംഗ് ഓപ്ഷന്‍സ്, വിസിറ്റ് ടു കേരള സ്റ്റാര്‍ട്ടപ് മിഷന്‍ എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി http://kied.info/training-calender/ അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/0484 2550322/ 9188922785.

date