Skip to main content

ശിശു സൗഹൃദ മാധ്യമപ്രവര്‍ത്തനം: കേരള മീഡിയ അക്കാദമിയുടെ വട്ടമേശ സമ്മേളനം 19ന്

 

ശിശു സൗഹൃദ-കേന്ദ്രീകൃത മാധ്യമനയത്തിനായി  ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശരേഖയ്ക്ക് രൂപം നല്‍കാന്‍ യൂനിസെഫിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 19 ന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ശേഷം 3 വരെ തിരുവനന്തപുരം ഗവ ഗസ്റ്റ് ഹൗസിലാണ്  വട്ടമേശ സമ്മേളനം. ബാലനീതി സംരക്ഷണത്തിന് മാധ്യമങ്ങള്‍ പിന്തുടരേണ്ട പെരുമാറ്റരീതികളും ജാഗ്രതകളും ഉള്‍ക്കൊള്ളുന്നതാണ് മാര്‍ഗരേഖ. ഇത് തയ്യാറാക്കുന്നതിന് മുന്നോടിയായി യൂനിസെഫുമായി സഹകരിച്ച് കേരളത്തിലെ മൂന്ന് മേഖലകളില്‍ കേരള മീഡിയ അക്കാദമി മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പരിസമാപ്തിയായാണ് മന്ത്രിമാരും സര്‍ക്കാര്‍ പ്രതിനിധികളും സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും സാമൂഹ്യനിരീക്ഷകരും പങ്കെടുക്കുന്ന വട്ടമേശ സമ്മേളനം സംഘടിപ്പിക്കുന്നത്.

 

date