പോസ്റ്റര്‍ അച്ചടിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പോസ്റ്ററുകള്‍ അച്ചടിക്കുന്നതിന് മികച്ച നിലവാരമുള്ള പ്രസ് ഉടമകള്‍/നിയമാനുസൃത നടത്തിപ്പുകാരില്‍ നിന്ന് നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിമൈ, ക്രൗണ്‍, ഡബിള്‍ ക്രൗണ്‍ സൈസുകളിലുള്ള മള്‍ട്ടികളര്‍ പോസ്റ്റര്‍ മാപ്ലിത്തോ 70 ജി.എസ്.എം. പേപ്പറില്‍ അച്ചടിക്കുന്നതിന് വേണ്ടിവരുന്ന തുക കോട്ട് ചെയ്ത് പ്രത്യേകം പ്രത്യേകം ക്വട്ടേഷനായി നല്‍കണം. ഡിമൈ, ക്രൗണ്‍, ഡബിള്‍ ക്രൗണ്‍ സൈസുകളില്‍ 2000, 3000 കോപ്പികള്‍ക്കുള്ള തുക പ്രത്യേകം രേഖപ്പെടുത്തണം. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകള്‍ ജൂലൈ 22-ന് വൈകീട്ട് മൂന്നിനകം കണ്‍വീനര്‍, 70-ാംമത് നെഹ്റു ട്രോഫി വള്ളംകളി പബ്ലിസിറ്റി കമ്മിറ്റി ആന്‍ഡ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തില്‍ ലഭിക്കണം. അന്ന് നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0477-2251349.
- Log in to post comments