Skip to main content

കിലെയും കുസാറ്റും സംയുക്തമായി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

 

കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള സ്ഥാപനമായ കിലെയും കുസാറ്റ് അപ്ലൈഡ് ഇക്കണോമിക്സ് വകുപ്പും സംയുക്തമായി Methods In Social Research With Focus On Labour Studies എന്ന വിഷയത്തിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

കുസാറ്റ് ക്യാംപസിൽ നടന്ന വർക്ക്ഷോപ്പ് കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.  കിലെ റിസർച്ച് കോർ കമിറ്റി ചെയർമാനും പ്രമുഖ ഗവേഷകനുമായ ഡോ. എസ് കെ ശശികുമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. കുസാറ്റ് അധ്യാപകനായ ഡോ. മനോജ് അധ്യക്ഷനായ ചടങ്ങിൽ ഡോ.പി ആർ സുരേഷ് ആശംസയും കിലെ സീനിയർ ഫെലോ കിരൺ ജെ.എൻ സ്വാഗതവും കിലെ റിസർച്ച് കോർഡിനേറ്റർ ഡോ.റഫീക്ക ബീവി നന്ദിയും പറഞ്ഞു

date