Post Category
സമ്പൂർണ്ണ ലൈബ്രറി പദ്ധതി: ആഗസ്റ്റിൽ പ്രത്യേക ക്യാമ്പയിൻ
ജില്ലയിൽ സമ്പൂർണ്ണ ലൈബ്രറി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയം ഭരണ വാർഡുകളിലും ലൈബ്രറികൾ സ്ഥാപിക്കുന്നതിനും ഇതിനായി ആഗസ്റ്റ് മാസത്തിൽ പ്രത്യേക ക്യാമ്പയിൻ നടത്തുന്നതിനു തീരുമാനിച്ചു.
സമ്പൂർണ്ണ ലൈബ്രറി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡോ വി ശിവദാസൻ എം പി യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രസിഡണ്ടുമാർ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പടം )ജില്ലയിൽ സമ്പൂർണ്ണ ലൈബ്രറി പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ജില്ലാ കലക്ടർ അരുൺ കെ വിജയൻ്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡോ വി ശിവദാസൻ എം പി സംസാരിക്കുന്നു
date
- Log in to post comments