Skip to main content

മോട്ടോർ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പഠന കിറ്റ് നല്‍കുന്നു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ സർക്കാർ, സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നു. അപേക്ഷാ ഫോമുകളും വിശദാംശങ്ങളും ജില്ലാ ഓഫീസിൽ നിന്നും നേരിട്ടും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kmtwwfb.org യിൽ നിന്നും ലഭിക്കും. ജൂലൈ 27 നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734941

date