Skip to main content

ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്കായി സ്റ്റാർട്ട് അപ് വായ്പ പദ്ധതി

ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർ‌ട്ട്- അപ്പ് സംരംഭം ആരംഭിക്കന്നതിനുവേണ്ടി നടപ്പിലാക്കുന്ന സ്റ്റാർട്ട്-അപ്പ് വായ്പ പദ്ധതിയിലേക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.
പദ്ധതി പ്രകാരം, പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്നു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. ആറു മുതല്‍ എട്ടു ശതമാനം വരെ പലിശ നിരക്കിൽ വായ്പ അനുവദിക്കും. പരമാവധി 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. അപേക്ഷകർ പ്രൊഫഷണൽ കോഴ്സുകൾ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബി.ആർക്ക്., വെറ്റിനറി സയൻസ്, ബി.എസ്.സി. അഗ്രികൾച്ചർ, ബി.ഫാം, ബയോടെക്നോളജി, ബി.സി.എ., എൽ.എൽ.ബി., എം.ബി.എ., ഫു‍ഡ് ടെക്നോളജി, ഫൈൻ ആർട്ട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതായവ) വിജയകരമായി പൂർത്തീകരിച്ചവർ ആയിരിക്കണം. പ്രായം 40 വയസ്സ് കഴിയാൻ പാടില്ല.
ഈ പദ്ധതി പ്രകാരം, മെഡിക്കൽ/ആയുർവേദ/ഹോമിയോ/സിദ്ധ/ദന്തൽ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവിൽ എഞ്ചിനീയറിങ് കൺസൾട്ടൻസി, ആർക്കിടെക്ചറൽ കൺസൾട്ടൻസി, ഫാർമസി, സോഫ്‍റ്റ‍്‍വെയർ ഡെവലപ്പ്മെന്റ്, ഡയറി ഫാം, അക്വാകൾച്ചർ, ഫിറ്റ്നസ്സ് സെന്റർ, ഫു‍ഡ് പ്രോസസ്സിങ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യൂകൾച്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എഞ്ചിനീയറിങ് വർക്‍ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
വായ്പ തുകയുടെ 20% (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും.
കൂടുതൽ വിവരങ്ങൾക്ക് തിരൂര്‍ ഏഴൂര്‍ റോഡില്‍ ബില്‍ഡേഴ്സ് ടവറില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍ - 7306022541, 0494 2432275.

date