Skip to main content

ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സിൽ തൊഴിലധിഷ്ഠിത എം.ടെക് പ്രോഗ്രാം

        സംസ്ഥാന ഗതാഗത വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഈ അക്കാദമിക വർഷം മുതൽ പുതിയ എം.ടെക് പ്രോഗ്രാമായ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് ആരംഭിക്കുകയാണ്. പ്രതിവർഷം 30 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ഈ എം.ടെക് പ്രോഗ്രാം വ്യവസായ സ്ഥാപനമായ  Tata Elxsi യുമായി ചേർന്നാണ് നടപ്പിലാക്കുന്നത്.  യോഗ്യതയുള്ള വിദ്യാർഥികളെ Tata Elxsi സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പിനായി തിരഞ്ഞെടുക്കുകൂടാതെ ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് Tata Elxsi ൽ തന്നെ ജോലി ലഭിക്കുംപ്രവേശന നടപടികൾക്ക് ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ സൈറ്റ് www.dtekerala.gov.in  സന്ദർശിക്കുകകൂടുതൽ വിവരങ്ങൾക്ക് www.sctce.ac.in.

പി.എൻ.എക്‌സ്. 3132/2024

date