Skip to main content

തോട്ടംകടവ് പാലം നരീക്കാംവള്ളി റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

 

 

മെക്കാഡം ടാറിങ്ങ് നടത്തി നവീകരിച്ച ചെറുതാഴം പഞ്ചായത്തിലെ തോട്ടംകടവ് പാലം - നരീക്കാംവള്ളി റോഡിന്റെ ഉദ്ഘാടനം

നരിക്കാംവള്ളിയില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് ( റോഡ്) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ് സ്വാഗതം പറഞ്ഞു. അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

890  മീറ്റർ നീളമുള്ള റോഡ് 7 മീറ്റര്‍ മുതല്‍ 8 മീറ്റര്‍ വരെയായിരുന്നു നിലവിലുണ്ടായിരുന്ന വീതി 10 മീറ്ററായി ഉയര്‍ത്തുകയും, 5.50 മീറ്റര്‍ വീതിയില്‍ ഉപരിതലം മെക്കാടം ടാറിങ്ങ്്‌നടത്തുകയും ചെയ്താണ് നവീകരിച്ചത്. ഇതോടൊപ്പം ആവശ്യമായ ഭാഗങ്ങളില്‍ കയറ്റിറക്കങ്ങള്‍ കുറച്ചു മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങള്‍ ഉയര്‍ത്തിയാണ് ടാറിങ്ങ്് പൂര്‍ത്തിയാക്കിയത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓവുചാലുകള്‍ നിര്‍മിക്കുകയും ഒരു കലുങ്ക് പുതുക്കിയുകയും ചെയ്തു. കോണ്‍ക്രീറ്റ് പാര്‍ശ്വ സംരക്ഷണ പ്രവൃത്തികള്‍, റോഡ് സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 2.10 കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്.

 

ചടങ്ങില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ വി രവീന്ദ്രന്‍, ചെറുതാഴം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി രോഹിണി, ഗ്രാമ പഞ്ചായത്ത് അംഗം എം കുഞ്ഞിക്കണ്ണന്‍, ഔഷധി ബോര്‍ഡ് അംഗം കെ പത്മനാഭന്‍, കെ സി തമ്പാന്‍ മാസ്റ്റര്‍, പി നാരായണന്‍, എം പി ഉണ്ണികൃഷ്ണന്‍, നജുമുദ്ദീൻ പിലാത്തറ, സുജിത് വടക്കന്‍, ടി രാജന്‍, സിബികെ സന്തോഷ്, കെ ദുര്‍ഗാദാസ്, ബി ഹംസ ഹാജി, എം വി രാജീവന്‍, അസി. എഞ്ചിനീയര്‍ ടി വി ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date