Post Category
ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ കമ്മീഷൻ പൊതുതെളിവെടുപ്പ്
പട്ടികജാതി പദവി അനുവദിക്കുന്നുതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ കമ്മീഷൻ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പൊതുതെളിവെടുപ്പ് നടത്തും. ജൂലൈ 30ന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂലൈ 31ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും ആഗസ്റ്റ് 1ന് രാവിലെ 11 മണി മുതൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും നടക്കും. പരിഗണന വിഷയങ്ങളിന്മേൽ പൊതുജനങ്ങൾക്ക് കമ്മീഷനു മുമ്പാകെ ഹാജരായി തെളിവ് നൽകാവുന്നതാണ്. രേഖാമൂലമുള്ള നിവേദനങ്ങളും സമർപ്പണങ്ങളും chairperson-jbc-sje@gov.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കാവുന്നതാണ്.
പി.എൻ.എക്സ്. 3165/2024
date
- Log in to post comments