Skip to main content

*ഹില്‍ ഹൈവേ പദ്ധതി 2025 ഓടെ പൂര്‍ത്തീകരിക്കും* *മാനന്തവാടി മണ്ഡലം പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനം നടത്തി*

മാനന്തവാടി നിയോജക മണ്ഡലത്തിലെ ഹില്‍ ഹൈവേ പദ്ധതി 2025 ഓടെ പൂര്‍ത്തികരിക്കുമെന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തി അവലോകന യോഗം. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുലിക്കാട് കടവ് പാലം 2025 മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ പ്രവൃത്തി വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. നെട്ടറ പാലം നവംബറില്‍ പൂര്‍ത്തീകരിക്കുമെന്നും കുഞ്ഞോം-നിരവില്‍ പുഴ- ചുങ്കക്കുറ്റി റോഡ് പ്രവൃത്തി ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാനന്തവാടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം, കോര്‍ട്ട് കോംപ്ലക്‌സ്, എന്‍ജിനീയറിങ് കോളേജ് സെന്‍ട്രല്‍ ലൈബ്രറി, വാളാട് പി.എച്ച്.സി കെട്ടിടം ടെണ്ടര്‍ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മാനന്തവാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന സി.എം.ടി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date