Skip to main content

*അരിവാള്‍ കോശ രോഗികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ്*

ആരോഗ്യകേരളം വയനാട്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് എന്നിവ സംയുക്തമായി അരിവാള്‍ രോഗികള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പ്രസിഡന്റ് കെ.ഇ വിനയന്‍, ജില്ലാ ആര്‍ദ്രം നോഡല്‍ ഡോ. പി.എസ് സുഷമ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ്. 2023 മുതല്‍ 2024 ജൂണ്‍ വരെ 1,20,000 സിക്കിള്‍ സെല്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ പൂര്‍ത്തീകരിച്ചതില്‍ നിന്ന് എച്ച്പിഎല്‍സി ടെസ്റ്റ് വഴി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ രോഗസ്ഥിരീകരണം നടത്തിയ 58 പുതിയ രോഗികള്‍ക്കായാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലെത്തിയ 43 രോഗികളെ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കി. വിവിധ കാരണങ്ങളാല്‍ ക്യാമ്പിലെത്താന്‍ കഴിയാതിരുന്ന 18 പേര്‍ക്കുള്ള ചികിത്സ വരും ദിവസങ്ങളില്‍ നല്‍കും. കോഴിക്കാട് ഗവ. മെഡിക്കല്‍ കോളജിലെ ഹെമറ്റോളജി വിഭാഗം വിദഗ്ധരുടെയും ജനറല്‍, പീഡിയാട്രിക്, മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാരുടെയും ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പി വിഭാഗത്തിന്റെയും സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. ക്യാമ്പിലെത്തിയവര്‍ക്ക് ആഭ ഐ.ഡി, സിക്കിള്‍ സെല്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും ലഭ്യമാക്കി. ഉയരം, തൂക്കം, രക്തസമ്മര്‍ദ്ദം, പ്രമേഹ പരിശോധനകള്‍ നടത്തിയതിനു ശേഷമാണ് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയത്. സിക്കിള്‍സെല്‍ അനീമിയ പേഷ്യന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ആര്‍ അനീഷ്, സെക്രട്ടറി സി.ഡി സരസ്വതി, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഹെമറ്റോളജി വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. വി. ഹിത, മെഡിസിന്‍ വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിനീത് ഗ്ലാഡ്സണ്‍, മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീജിത്ത്, മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.സി അഫ്സല്‍, സിക്കിള്‍ സെല്‍ അനീമിയ മെഡിക്കല്‍ ഓഫിസര്‍ ആന്‍ മരിയ ചാള്‍സ്, പടിഞ്ഞാറത്തറ എഫ്.എച്ച്.സിയിലെ ഡോ. പി.ജെ ജിതിന്‍ ദേവ്, ഡയറ്റീഷ്യന്‍മാരായ ഷാക്കിറ സുമയ്യ, ഹീരജ, ഫിസിയോതെറാപ്പിസ്റ്റുമാരായ ഷാജല്‍, അഭിലാഷ്, എന്‍എച്ച്എം ജില്ലാ പി.ആര്‍.ഒ ടി.എസ് സിജോ, സിക്കിള്‍ സെല്‍ സോഷ്യല്‍ വര്‍ക്കര്‍ ദില്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ രോഗികളുമായും ബന്ധുക്കളുമായും രോഗത്തെക്കുറിച്ചും തുടര്‍ ചികിത്സാ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ആശയവിനിമയം നടത്തി.

date